കുവൈത്ത് സിറ്റി - പുതിയ കുവൈത്ത് എയര്‍പോര്‍ട്ട് പദ്ധതിയില്‍ വന്‍ അഗ്നിബാധ. ടെര്‍മിനല്‍-2 എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ എയര്‍പോര്‍ട്ട് പദ്ധതിയിലുണ്ടായ അഗ്നിബാധ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും വ്യോമഗതാഗതം സാധാരണ നിലയില്‍ നടക്കുന്നതായും കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
പരിമിതമായ തീപ്പിടിത്തമാണ് ടെര്‍മിനല്‍-2 കെട്ടിടത്തിലുണ്ടായതെന്നും അഗ്നിശമന വിഭാഗം തീയണക്കാന്‍ ശ്രമിച്ചുവരികയാണെന്നും കുവൈത്ത് പൊതുമരാമത്ത് മന്ത്രി അഹ്മദ് അല്‍സ്വാലിഹ് പറഞ്ഞു.