ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നെറ്റിന് കോവിഡ്; വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍

ജറൂസലം-  ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ജോലി ചെയ്യുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.


കൊറോണ വൈറസിനെതിരെ ബൂസറ്റര്‍ അടക്കം വാക്‌സിന്‍ സ്വീകരിച്ചിരുന്ന ബെന്നറ്റ്, ഇസ്രായേലി നഗരമായ ഹദേരയില്‍ വെടിവയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത.

ഹദേരയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ അറബ് തോക്കുധാരികളെ വെടിവെച്ചു കൊന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ഇന്ന് അവലോകനം ചെയ്യുമെന്ന്   ബെന്നറ്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.  പ്രതിരോധ, ആഭ്യന്തര സുരക്ഷാ മന്ത്രിമാര്‍, സൈനിക മേധാവി, ദേശീയ പോലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും.  


ഞായറാഴ്ച ജറൂസലമില്‍ ബെന്നറ്റ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


വെള്ളിയാഴ്ച 50 വയസ്സ് പൂര്‍ത്തിയായ പ്രധാനമന്ത്രി ബെന്നെറ്റ്  കോവിഡിനെതിരെ ലോക്ക്ഡൗണിനു പകരം വാക്‌സിനേഷനും മാസ്‌കുമാണ് അനിവാര്യമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.

 

Latest News