ലോസ് ഏഞ്ചല്‍സ്- തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്. അവതാരകനായ ക്രിസ് റോക്ക്, വില്‍ സ്മിത്തിന്റെ ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനെ പരിഹസിച്ചതിന് പിന്നാലെ വേദിയിലെത്തി നടന്‍ അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വിവാദത്തില്‍ ഓസ്‌കര്‍ അധികൃതര്‍ ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.
ഭാര്യയുടെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതാണ് വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തില്‍ ക്ഷുഭിതനായ വില്‍ സ്മിത് സീറ്റില്‍ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നുകയറുകയായിരുന്നു. അവതാരകനെ അടിച്ചശേഷം തിരികെ ഭാര്യക്കരികില്‍ പോയി ഇരുന്ന താരം 'എന്റെ ഭാര്യയുടെ പേര് നിന്റെ വത്തികെട്ട വായിലൂടെ പറയരുതെന്ന്' പറഞ്ഞു. വിഡിയോ ഇതിനോടകം ട്വിറ്ററിലടക്കം വൈറലായിക്കഴിഞ്ഞു. ഇത് സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.






