Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തമിഴ്‌നാട്ടിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് എം.കെ. സ്റ്റാലിന്‍ ദുബായില്‍

ദുബായ്- പാരമ്പര്യേതര ഊര്‍ജ മേഖലയിലടക്കം തമിഴ്‌നാട്ടിലേക്കു നിക്ഷേപകരെ വരവേറ്റ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിക്ഷേപ സൗഹൃദ  സാഹചര്യമൊരുക്കി സംരംഭകര്‍ക്ക് മികച്ച അവസരങ്ങളൊരുക്കും. കൃഷി, ഭക്ഷ്യസംസ്‌കരണം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളിലും സംസ്ഥാനത്ത് വന്‍ സാധ്യതകളുണ്ടെന്നു നിക്ഷേപക സമ്മേളനത്തില്‍ വ്യക്തമാക്കി.

എക്‌സ്‌പോ വേദിയിലെ തമിഴ്‌നാട് പവിലിയനില്‍ നിക്ഷേപക സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളുമുണ്ടാകും. പവിലിയനില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വളര്‍ച്ച, വാണിജ്യ-വ്യവസായ സാധ്യതകള്‍ തുടങ്ങിയവ വിശദമാക്കുന്ന പ്രദര്‍ശന മേളകളും വീഡിയോ ദൃശ്യങ്ങളുമുണ്ട്.

എക്‌സ്‌പോയില്‍ തമിഴ്‌നാട് പവിലിയന്‍ വെള്ളിയാഴ്ചയാണ്  സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തത്. യു.എ.ഇ സഹിഷ്ണുതാമന്ത്രി ശൈഖ് നഹാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, പ്രമുഖ വ്യവസായി എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ പരമ്പരാഗത കലാപരിപാടികളും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യ വിദേശസന്ദര്‍ശനമാണിത്.

അതേസമയം, സ്റ്റാലിനോടും തമിഴ്‌നാടിനോടുമുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയില്‍ തമിഴക സാംസ്‌കാരിക തനിമകള്‍ തെളിഞ്ഞു.

 

Latest News