ഒമാനില്‍ പാറ ഇടിഞ്ഞ് അപകടം: മരണം ആറായി

മസ്‌കത്ത്- ഒമാനില്‍ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ ആരിദ് പ്രദേശത്താണ് ശനിയാഴ്ച രാത്രി അപകടമുണ്ടായത്. പരുക്കേറ്റ നാലുപേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഇവര്‍ക്കായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 50ന് മുകളില്‍ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ് തൊഴിലാളികള്‍.

 

 

Latest News