മനാമ- പര്‍ദ ധരിച്ച സ്ത്രീയെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈില്‍ ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ അദ്‌ലിയയിലെ ലാന്റേണ്‍സ് റെസ്‌റ്റോറന്റിനെതിരെയാണ് നടപടി.
സംഭവത്തില്‍ ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായ രീതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭക്ഷണശാലകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങളെ നിയന്ത്രിക്കുന്ന 1986ലെ നിയമ പ്രകാരമാണ് റെസ്‌റ്റോറന്റ് അടച്ചുപൂട്ടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ മാനേജറെ പുറത്താക്കിയതായി ലാന്റേണ്‍സ് റെസ്‌റ്റോറന്റ് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.