ബംഗളൂരു- കര്‍ണാടകയില്‍ ഒരു വിദ്യാര്‍ഥിയെയും പത്താം ക്ലാസ് പരീക്ഷാ ഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നാളെ മുതലാണ്.
കര്‍ണാടക ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്, ഹിജാബ് അല്ലെങ്കില്‍ മറ്റേതെങ്കിലും മതപരമായ വസ്ത്രം ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവര്‍ക്ക് ഹിജാബ് ധരിച്ച് ക്യാമ്പസിലേക്ക് വരാം, പക്ഷേ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യണം- നാഗേഷ് പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബാധകമല്ല.