കൊണ്ടോട്ടി- ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.ഐക്കരപ്പടി നീരോലിപ്പാടത്ത് ബ്ലുബെല്‍ വീട്ടില്‍ കെ.ജാസ്മിര്‍(42)ആണ് അറസ്റ്റിലായത്.കഴുത്തിന് മുറിവേറ്റ ഭാര്യ നഫ്‌സിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിനുള്ളില്‍ കഴുത്തില്‍ പരിക്കേറ്റ നഫ്‌സിയെ പോലിസും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെ കൊണ്ടോട്ടി സി.ഐ എം.സി പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. സംഭവം സമയം മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.