കശ്മീരില്‍ ഭീകരാക്രമണത്തില്‍ പോലീസുകാരനും സഹോദരനും കൊല്ലപ്പെട്ടു

ജമ്മു-ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ പോലീസുകാരുടെ കുടുംബത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സഹോദരന്മാര്‍ കൊല്ലപ്പെട്ടു. വീട്ടില്‍ അതിക്രമിച്ച് കയറി തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്പിഒ) ഇഷ്ഫാഖ് അഹമ്മദ് ദാര്‍, സഹോദരന്‍ ഉമര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.  ഇഷ്ഫാഖ് സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ഉമര്‍ അഹമ്മദ് ആശുപത്രിയിലുമാണ്  മരിച്ചത്.

ബുദഗാമിലെ ചാഡ്ബഗ് ഗ്രാമത്തില്‍ നടന്ന രണ്ട് സഹോദരങ്ങളുടെ ഖബറടക്ക ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.  രണ്ടു സഹോദരന്മാര്‍ കൊല്ലപ്പെട്ടിരിക്കെ ഗ്രാമം വിടുകയാണെന്ന്
കുടുംബാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു. ഈ കുടുംബത്തിലെ മൂന്ന് പേരാണ് പോലീസ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നത്.

 

Latest News