ദോഹ- ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റക്ക് ഉത്സവാന്തരീക്ഷത്തില്‍ ഉജ്വല തുടക്കം.
നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി മിസൈമീര്‍ ഹാമില്‍ട്ടന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഖത്തറിന്റെ ഫൂട്ബാള്‍ ഇതിഹാസ താരങ്ങളും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ ലെഗസി അംബാസഡര്‍മാരുമായ ഖാലിദ് സല്‍മാന്‍ അല്‍ മുഹന്നദി, ഇബ്രാഹീം ഖല്‍ഫാന്‍ തുടങ്ങിയവരും ഖത്തര്‍ മന്ത്രാലയത്തിലെ പ്രമുഖരും ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്‌സ് ബോഡി ഭാരവാഹികളും പങ്കെടുത്തു.
ഖത്തര്‍ കമ്മ്യൂണിറ്റി പോലീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. ഇബ്രാഹിം മുഹമ്മദ് അല്‍ സുമൈഹ് ഉദ്ഘാടന പ്രഭാഷണം നിര്‍വഹിച്ചു. ഖത്തര്‍ പോലീസ് കായിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി കാപ്റ്റന്‍ അബ്ദുല്ല ഖമീസ് അല്‍ ഹമദ്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ദോസരി, കമ്മ്യൂണിറ്റി പോലീസ് അവയര്‍നസ് ഓഫീസര്‍ ലഫ്റ്റനന്റ് അബ്ദുല്‍ അസീസ് ഈസ് ആല്‍ മുഹന്നദി, ഖത്തര്‍ മുന്‍ വോളിബാള്‍ താരം ഖാലിദ് ഷാമി, ഫൈസല്‍ ഖാലിദ്, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സഫീര്‍ റഹ്‌മാന്‍, വര്‍ക്കി ബോബന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മറ്റി അംഗം ഇര്‍ഫാന്‍ അന്‍സാരി, സി.ഐ.സി പ്രസിഡന്റ് ടികെ ഖാസിം, കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അന്‍ വര്‍ ഹുസൈന്‍, വണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറീ ലുത്ഫി ഖാന്‍, തെലുങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഖാജാ നിസാമുദ്ദീന്‍, ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി ഓഫീസര്‍ ഫൈസല്‍ ഹുദവി, ഇങ്കാസ് പ്രതിനിധി കെ.കെ ഉസ്മാന്‍, നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, ഐ.സി.സി മെമ്പര്‍ അനീഷ് ജോര്‍ജ് ഫാന്‍സ് ഫിയസ്റ്റ രക്ഷാധികാരികളായ കെ.സി അബ്ദുല്ലത്തീഫ്, ഡോ. താജ് ആലുവ ഫാന്‍സ് ഫിയസ്റ്റ ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം വൈസ് ചെയര്‍മാന്‍ ശശിധര പണിക്കര്‍ തുടങ്ങിയവര്‍ ഖത്തര്‍ ലോകകപ്പിലേക്ക് ഇതിനോടകം യോഗ്യത നേടിയ ഖത്തര്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഡെന്മാര്‍ക്ക്, നെതര്‍ലന്റ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ്, ക്രൊയേഷ്യ, ഇറാന്‍, സെര്‍ബിയ, സൗത്ത് കൊറിയ ടീമുകളുടെ ടീമുകളുടെ ഫാന്‍സ് ടീം ക്യാപ്റ്റന്മാര്‍ക്ക് പതാകകള്‍ കൈമാറി.






