സിനിമയെ വെല്ലുന്ന പരസ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍

യുവാക്കളുടെ പ്രിയങ്കരനായ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ഒരു പരസ്യത്തിലൂടെ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന്  സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കാനായത്.  വി എഫ് എക്‌സിന് പ്രാധാന്യം നല്‍കി് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഒരു ഹൈ ടെക് ടീസര്‍ വീഡിയോയുമായിട്ടായിരുന്നു ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം ആയത്. ഇപ്പോഴിതാ അതിന്റെ പിന്നോടിയായി വന്‍ ബജറ്റിലുള്ള പരസ്യം എത്തിയിരിക്കുന്നു. ഡിജിറ്റല്‍ യുഗം വരാന്‍ പോകുന്നതും മറ്റും വി എഫ് എക്സിന്റെ സഹായത്തോടെ ഹോളിവുഡ് സിനിമകളുടെ മേക്കിംഗ് രീതികളോട് കിടപിടിച്ചാണ് ഈ പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രമുഖ ഇലട്രോണിക് സ്‌റ്റോറായ ഓക്‌സിജന്  വേണ്ടിയാണ് ഇത്രയും മനോഹരമായ പരസ്യം ദുല്‍ഖര്‍ ചെയ്തിരിക്കുന്നത്. അപ്പുണ്ണി നായര്‍ ആണ് ഈ ഗംഭീര പരസ്യത്തിന് പിന്നില്‍.

 

Latest News