കാണാതായ 17കാരനെ കഴുത്തറുത്ത് കൊന്ന് പെട്ടിയിലടച്ച നിലയില്‍ കണ്ടെത്തി

ന്യൂദല്‍ഹി- ദല്‍ഹിയിലെ രോഹിണിയില്‍ നിന്ന് കാണാതായ 17കാരനായ ആണ്‍കുട്ടിയെ കഴുത്ത് കൊന്ന് പെട്ടിയിലടച്ച നിലയില്‍ വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ മംഗോള്‍പുരിയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ മംഗോള്‍പുരിയിലെ പീര്‍ ബാബ മസാറിനു സമീപമാണ് പെട്ടി കണ്ടത്. മൃതദേഹം കണ്ടതിനു പിന്നാലെ തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിലെ ആളെ കാണാതായ പരാതികള്‍ പരിശോധിച്ചതാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.

Latest News