യുവാവിന്റെ വെടിയേറ്റ് മാതാവ് കൊല്ലപ്പെട്ടു, പിതാവിന് പരിക്ക്

മക്ക - മക്കക്കു സമീപം ലൈത്തില്‍ യുവാവിന്റെ വെടിയേറ്റ് മാതാവ് കൊല്ലപ്പെടുകയും പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തു. ലൈത്തിലെ യലംലമില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് നാടിനെ നടുക്കിയ സംഭവം. വീട്ടില്‍ വെച്ചാണ് യുവാവ് നാല്‍പതുകാരിയായ മാതാവിനും പിതാവിനും നേരെ നിറയൊഴിച്ചത്.

പരിക്കേറ്റ പിതാവ് ലൈത്ത് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാവിന്റെ മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുപതുകാരനായ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

 

Latest News