ന്യൂദല്‍ഹി-ഐ.എസ്.ആര്.ഒ. ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാറിന്റെ സത്യവാങ്മൂലത്തിനു മറുപടി നല്കാന് സി.ബി.ഐ വീണ്ടും സമയം തേടി.
ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. ശ്രീകുമാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് സി.ബി.ഐ നാലാം തവണയാണ് കൂടുതല്‍ സമയം തേടിയത്. അന്വേഷണ ഏജന്‍സിയുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു.
കേസിലെ പ്രതികളായ ആര്.ബി. ശ്രീകുമാര്‍, എസ്. വിജയന്, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നല്കിയ ഹരജിയില്‍ കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
സി.ബി.ഐ. ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹരജി ഇതുവരെ ഏഴ് തവണ മാറ്റിവച്ചതായി പി.എസ്.ജയപ്രകാശിന് വേണ്ടി ഹാജരായ അഭിഭാഷകന് കാളീശ്വരം രാജ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് നാല് തവണയാണ് ഇതിന് മുമ്പ് സമയം തേടിയതെന്ന് ആര്.ബി ശ്രീകുമാറിന് വേണ്ടി ഹാജരായ അഭിഭാഷക അപര്‍ണ്ണ ഭട്ട് പറഞ്ഞു.
മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.