മീടൂവുമായി ബന്ധപ്പെട്ട് നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. കൊച്ചിയില്‍ 'ഒരുത്തീ' സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്‍ വിവാദ പ്രസ്താവന നടത്തിയത്. മീ ടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒസെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ സ്ത്രീയോട് ചോദിക്കാറാണ് പതിവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പത്ത് സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞിരുന്നു.
ലക്ഷ്മി പ്രിയയുടെ കുറിപ്പ്
ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?
സ്ത്രീ സുരക്ഷ സോകോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്. അത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും.