ബെംഗളൂരു- ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലിം വിദ്യാര്‍ഥിനികളുടെ ഹരജി തള്ളിയ കര്‍ണാടക ഹൈക്കോടതി സ്‌പെഷ്യല്‍ ബെഞ്ച് ജഡ്ജിമാര്‍ക്ക് വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാളെ കൂടി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.
ജമാല്‍ ഉസ്മാന്‍ (44) എന്നയാളെ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കേസുമായി ബന്ധപ്പെട്ട് കോവൈ റഹമത്തുല്ല, എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനി എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
![]() |
ന്യൂനപക്ഷങ്ങള്‍ ആര്‍.എസ്.എസിന്റെ ഭാഗമാകുമെന്ന് സ്പീക്കറും മന്ത്രിയും, കര്‍ണാടക സഭയില്‍ ബഹളം |
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ഖാജി ജെബുന്നിസ മുഹിയുദ്ദീന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ തള്ളിയത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
വിധിക്കെതിരെ തമിഴ്‌നാട്ടില്‍ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടക ജഡ്ജിമാര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രതി കോവൈ റഹമത്തുല്ലയുടെ വീഡിയോ വൈറലാകുകയും ചെയ്തു.
അതിനിടെ, പ്രത്യേക ബെഞ്ചിന്റെ ഭാഗമായ ഹൈക്കോടതി ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു.
![]() |
തിരുവനന്തപുരത്ത് ഇറങ്ങിയ സാമൂഹിക ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ചു |
വിധിയില്‍ തൃപ്തരല്ലാത്തവര്‍ക്ക് ഉയര്‍ന്ന കോടതിയെ സമീപിക്കാനുള്ള അവസരമുണ്ടെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്. രാജ്യത്തെ നിയമവാഴ്ചയെ ഭീഷണിപ്പെടുത്തുന്ന ദേശവിരുദ്ധ ശക്തികളെ വച്ചുപൊറുപ്പിക്കില്ലെന്നും ജഡ്ജിമാരുടെ സുരക്ഷ നേരത്തെ തന്നെ ശക്തമാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![]() |
ഹിജാബ് ധരിച്ച ഇന്ത്യക്കാരി യു.കെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് |