കൊച്ചി- മീ ടൂ എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വിവാദ പരാമര്‍ശം നടത്തിയ നടന്‍ വിനായകന്‍ മാപ്പ് പറയണമെന്ന് സംവിധായിക വിധു വിന്‍സന്റ്.
ഒരുത്തി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്നും ഇതിനെ മീ ടൂ എന്നു വിളിക്കുമെങ്കില്‍ ഇനിയും സെക്‌സ് ചെയ്യാന്‍ ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞിരുന്നു.
വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണമെന്ന് വിധു വിന്‍സന്റ് കുറിച്ചു.
വിധു വിന്‍സന്റിന്റെ പോസ്റ്റ്
ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടത്.