ഗുവാഹത്തി- വീല്‍ചെയറില്‍ എത്തിയ 80 വയസ്സുകാരിയായ യാത്രക്കാരിയെ തുണിയിരുഞ്ഞ് പരിശോധിച്ച വനിതാ കോണ്‍സ്റ്റബിളിനെ സിഐഎസ്എഫ് സസ്‌പെന്‍ഡ് ചെയ്തു. പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച ഗുവാഹത്തി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വയോധിക തന്റെ പേരമകളോടൊപ്പം ദല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി സിഐഎസ്എഫ് അറിയിച്ചു. സുരക്ഷയ്‌ക്കൊപ്പം യാത്രക്കാരുടെ അന്തസ്സിനും തുല്യപരിഗണനയാണ്. ഗുവാഹത്തി എയര്‍പോര്‍ട്ടിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സിഐഎസ്എഫ് വക്താവ് പറഞ്ഞു. ട്വിറ്ററിലൂടെ ലഭിച്ച പരാതി പരിശോധിക്കുകയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.
![]() |
ഹിജാബ് ധരിച്ച ഇന്ത്യക്കാരിയു.കെ സര്വകലാശാലയില്വിദ്യാര്ഥി യൂണിയന്‍ പ്രസിഡന്റ് |