Sorry, you need to enable JavaScript to visit this website.

നിലംപതിക്കും മുമ്പ് ചൈനീസ് വിമാനത്തിന്റെ ഭാഗം തകര്‍ന്നു വീണതായി സംശയം; നിഗൂഢത

ബെയ്ജിങ്- 132 യാത്രക്കാരുമായി കൂപ്പൂക്കുത്തി കത്തിയമര്‍ന്ന ചൈനീസ് വിമാനത്തിന്റെ ഒരു ഭാഗം അപകടത്തിനു തൊട്ടുമുമ്പ് അടര്‍ന്നു വീണതായി സംശയം. അപകടത്തില്‍പ്പെട്ട ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റേതെന്ന് സംശയിക്കപ്പെടുന്ന ഈ വിമാന ഭാഗം ദുരന്തസ്ഥലത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയതെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. ഇതു സ്ഥിരീകരിക്കപ്പെട്ടാല്‍ വിമാനം ആകാശത്തുവച്ചു തന്നെ തകര്‍ന്നുവെന്ന സംശയത്തിന് ബലംകൂടും. കണ്ടെത്തിയ ഭാഗം വിമാനത്തിന്റെ ഏതു ഭാഗമാണെന്നും എപ്പോഴാണ് ഇത് അടര്‍ന്നു വീണതെന്നുമാണ് കണ്ടെത്താനുള്ളത്. ഇവയ്ക്ക് ഉത്തരം ലഭിച്ചാല്‍ അപകടകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മുന്‍ മേധാവി ജെഫ് ഗുസെറ്റി പറഞ്ഞു. ഷെങ് ഷിയില്‍ ഒരു പാടത്താണ് 1.3 മീറ്റര്‍ നീളവും 4 ഇഞ്ച് വീതിയുമുള്ള, വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന ഒരു ലോഹ കഷണം കണ്ടെത്തിയത്. 

കുന്‍മിങില്‍ നിന്ന് ഗ്വാങ്ചുവിലേക്ക് പറക്കുകയായിരുന്ന വിമാനം ലക്ഷ്യസ്ഥാനത്തിന് 100 മൈലുകള്‍ക്ക് അകലെയാണ് ആകാശത്ത് നിന്ന് അസാധാരണമായി മൂക്കുകുത്തി അതിവേഗത്തില്‍ നിലംപതിച്ച് കത്തിയമര്‍ന്നത്. പൈലറ്റുമാരില്‍ നിന്ന് അപകടസാധ്യതാ സന്ദേശവും ലഭിച്ചിരുന്നില്ല. ഈ അസാധാരണ വീഴ്ചയ അന്വേഷണ ഉദ്യോഗസ്ഥരേയും വ്യോമ സുരക്ഷാ വിദഗ്ധരേയും അമ്പരിപ്പിച്ചിരുന്നു.

 നിത്യ മേനോന്‍ ഇങ്ങോട്ട് വന്നാലും 
ഇനി കല്യാണത്തിനില്ല-
സന്തോഷ് വര്‍ക്കി 

 

Latest News