വാട്‌സാപ് അക്കൗണ്ട് നഷ്ടപ്പെടാതിരിക്കാൻ

ഈ വർഷം ജനുവരിയിൽ  ഏകദേശം 18,58,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്നാണ് വാട്‌സാപ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി കമ്പനി എല്ലാ മാസത്തെയും കണക്കുകൾ ഇങ്ങനെ പുറത്തു വിടുന്നുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിൽ താൽപര്യമുള്ള ആളാണെന്നു കണ്ടെത്തിയാൽ വാട്‌സാപ് അക്കൗണ്ട് നഷ്ടമാകും. വാട്‌സാപിന്റെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ നയത്തിന്റെ ഭാഗമാണിത്. 


നിയമപരമല്ലാത്ത ഉള്ളടക്കങ്ങൾ, അശ്ലീലം, മാനഹാനിയുണ്ടാക്കുന്ന സന്ദേശങ്ങൾ, ഭീഷണി, ശല്യപ്പെടുത്തൽ, ദോഷകരമായ സന്ദേശങ്ങൾ തുടങ്ങിയവ അയച്ചുവെന്ന് കണ്ടെത്തിയാലും അക്കൗണ്ട് നഷ്ടപ്പെടാം. വാട്‌സാപ് വഴി പോൺ ക്ലിപ്പുകൾ ഷെയർ ചെയ്യുന്നത് കമ്പനി നേരത്തെ നിരോധിച്ചിട്ടുണ്ട്.
തുടർച്ചയായി 120 ദിവസം അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെ പട്ടികയിൽ പെടുത്തി നിരോധിക്കാൻ സാധ്യതയുണ്ട്. 
വൈറസുകളും മാൽവെയറും അയച്ചുവെന്നു കണ്ടെത്തിയാൽ അക്കൗണ്ട്  ബ്ലോക്ക് ചെയ്യും. കംപ്യൂട്ടറിനെയോ ഫോണിനെയോ ബാധിക്കാവുന്ന വൈറസുകൾ അടങ്ങുന്ന സന്ദേശങ്ങൾ അയക്കുകയോ, ഫോർവേഡ് ചെയ്യുകയോ ചെയ്താൽ  അക്കൗണ്ട് നിരോധിക്കും. സ്പാം സന്ദേശങ്ങൾ അയച്ചു എന്നു കണ്ടെത്തിയാലും അക്കൗണ്ട് നഷ്ടപ്പെടാം. നിരോധിക്കപ്പെടും. 


അനധികൃത വാട്‌സാപ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും കമ്പനി നടപടികൾ സ്വീകരിക്കാറുണ്ട്.  ചില അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന വാട്‌സാപ് ഡെൽറ്റാ, ജിബിവാട്‌സാപ്, വാട്‌സാപ് പ്ലസ് തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചാലും അക്കൗണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം ആപ്പുകളുടെ സ്വകാര്യത നഷ്ടപ്പെടുത്തുമെന്നതിനാൽ പ്രോത്സാഹിപ്പിക്കില്ലെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.  

 

Latest News