മോസ്കോ- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ആയിരത്തോളം പേരെ മാറ്റി നിയമിച്ചതായി റിപ്പോര്‍ട്ട്. വിഷം നല്കി പുടിനെ വകവരുത്തിയേക്കുമെന്ന രഹസ്യ റിപ്പോര്ട്ടുകളെത്തുടര്ന്നാണിതത്രെ.
പാചകക്കാര്‍, അലക്കുകാര്‍, അംഗരക്ഷകര്‍ തുടങ്ങിയവരാണ് മാറ്റിനിര്‍ത്തപ്പെട്ടത്. ഉക്രൈനിലെ സൈനിക നടപടിക്ക് മുമ്പാണോ ശേഷമാണോ ഇത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യയിലെ ഒരുകൂട്ടം പ്രമുഖവ്യക്തികള്‍ വ്ളാദിമിര്‍ പുതിനെ വിഷം നല്കി വകവരുത്താനും അത് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും പദ്ധതിയിട്ടതായും ഉക്രൈനിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന് യുദ്ധം തുടങ്ങിയ ശേഷം പാശ്ചാത്യ മാധ്യമങ്ങള്‍ ഇത്തരം പല വാര്‍ത്തകളും പുറത്തുവിടുന്നതിനാല്‍ ഇതിന്റെ വിശ്വാസ്യത സംബന്ധിച്ച് പൂര്‍ണ സ്ഥിരീകരണമില്ല.