Sorry, you need to enable JavaScript to visit this website.

വിജയിന്റെ ബീസ്റ്റ് ഏപ്രിൽ 13 ന്

ഇളയ ദളപതി വിജയ് ആരാധകർക്ക് സന്തോഷ വാർത്ത. ബീസ്റ്റ് ഏപ്രിൽ 13 ന് റിലീസ് ചെയ്യുന്നു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ വിജയുടെ നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്‌ചേഴ്‌സ് ആണ് നിർമിക്കുന്നത്. ജോർജിയ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ബീസ്റ്റ് പ്രധാനമായും ചിത്രീകരിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ബീസ്റ്റിലെ ഇതിനകം പുറത്തു വന്ന രണ്ടു ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. 
ഏപ്രിലിൽ തന്നെയാണ് സൂപ്പർ ഹിറ്റ് കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് 2 റിലീസ് ചെയ്യുന്നത്. യഷ് നായകനാകുന്ന ചിത്രം കന്നഡക്കു പുറമെ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 

Latest News