Sorry, you need to enable JavaScript to visit this website.

അൽഫോൺസ് പുത്രന്റെ ഗോൾഡ് 25 ന്

പൃഥ്വിരാജിനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് മാർച്ച് 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അൽഫോൺസ് പുത്രൻ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തിയത്. നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ അൽഫോൺസ് ഏഴ് വർഷത്തിനു ശേഷമാണ് പുതിയ ചിത്രം ഇറക്കുന്നത്.
'ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു. ഗോൾഡ് ടീസർ ഇന്ന് ആറ് മണിക്ക്. യുട്യൂബിൽ മാജിക് ഫ്രെയിംസ് ചാനലിൽ റിലീസ്. ഈ വെള്ളിയാഴ്ച.... മാർച്ച് 25 മുതൽ ഗോൾഡ് ടീസർ എല്ലാ തിയേറ്ററിലും ഇറങ്ങും.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം അപ്പൊ...നിങ്ങ കണ്ടിട്ട് പറ' എന്നാണ് അൽഫോൺസ് പുത്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
 

Latest News