Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുവാദം തന്നാൽ ഗുജറാത്ത് ഫയൽസ് ചെയ്യാം -വിനോദ് കാപ്രി

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിന് ബി.ജെ.പി സർക്കാരുകളും സംഘപരിവാർ സംഘടനകളും പരമാവധി പ്രൊമോഷൻ നൽകവേ, 2002 ലെ ഗുജറാത്ത് കലാപത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഫയൽസ് എന്ന പേരിൽ താൻ ഒരു ചിത്രം ചെയ്യാമെന്ന് അവാർഡ് നേടിയ സംവിധായകൻ വിനോദ് കാപ്രി. യഥാർഥ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഫയൽസ് എന്ന പേരിൽ സിനിമ ചെയ്യാൻ തയാറാണെന്നും പക്ഷേ, ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു തരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കലാപത്തിന് പിന്നിലെ സത്യങ്ങളെല്ലാം വിശദീകരിച്ച് അതിൽ പ്രധാനമന്ത്രിയുടെ പങ്കും പരാമർശിക്കാമെന്ന് കാപ്രി പറഞ്ഞു.
2014 ൽ 'കാന്റ് ടേക്ക് ദ ഷിറ്റ് എനി മോർ' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വിനോദ് കാപ്രി. 
1990 കളിലെ കശ്മീർ കലാപവും പണ്ഡിറ്റുകളുടെ പലായനവും പ്രമേയമാക്കിയ കശ്മീർ ഫയൽസിനെ പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചിരുന്നു. 
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും രോഷാകുലരാണെന്നും വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനു പകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തിയിരുന്നു. 
 

Latest News