മോണ്‍സന്‍-പോലീസ് കൂട്ടുകെട്ടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം

കൊച്ചി- പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോണ്‍സന്‍ മാവുങ്കലില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്.ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം.

മോന്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍നിന്ന് ഇരുവരുടേയും അക്കൗണ്ടില്‍ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്.ഐ വിപിന്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍.

എന്നാല്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ഇവര്‍ക്ക് പണം കൈമാറിയ മോന്‍സന്റെ സഹായി ജോഷി പോക്സോ കേസ് പ്രതിയുമാണ്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

 

Latest News