ശരീരത്തില്‍ എട്ട് ടാറ്റു, ക്യാമറയില്‍ കാണാതിരിക്കാന്‍ ടെക്‌നിക്-ലെന

കൊച്ചി- ശരീരത്തിലാകെ എട്ടു ടാറ്റുകളുണ്ടെന്നും ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മേക്കപ്പിലൂടെ അത് മറയ്ക്കാറുണ്ടെന്നും നടി ലെന. തനിക്ക് ടാറ്റൂസ് ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. അഭിനയിക്കുമ്പോള്‍ ആരും ടാറ്റു കാണാറില്ല.  ടാറ്റു ചെയ്തത് എങ്ങനെ മറയ്ക്കണമെന്നറിയാതെ മേക്കപ്പ് ഇട്ട് കഷ്ടപ്പെടുന്നവര്‍ക്കൊക്കെ പരിഹാരം പറഞ്ഞുകൊടുക്കാറുണ്ട്. മേക്കപ്പ് ടെക്നിക്കിലൂടെ അത് മറയ്ക്കാന്‍ കഴിയും- ലെന പറഞ്ഞു.
എനിക്ക് ഡയറി എഴുത്തു പോലെയാണ് ടാറ്റൂ കുത്തുന്നത്. ചിത്രങ്ങളുടെ ഡയറിയാണത്- ടാറ്റുവിനോടുള്ള താല്‍പര്യം ലെന വ്യക്തമാക്കി.

 

 

Latest News