ആദിവാസി യുവതി ബസില്‍ പ്രസവിച്ചു 

കല്‍പറ്റ-വയനാട്ടില്‍ ആദിവാസി യുവതിക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സുഖപ്രസവം. അമ്പല വയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. 
കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന കവിത ബസ് കല്‍പറ്റയ്ക്ക് സമീപം എത്തിയപ്പോഴാണ് പ്രസവിച്ചത്. ഉടന്‍ ഇവരെ ബസില്‍തന്നെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരികയായിരുന്നു കവിത. കുറച്ചു നാളായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു മാസത്തിന് ശേഷമെ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോടും പറയാതെ ആശുപത്രിയില്‍നിന്ന് പോരുകയായിരുന്നുവെന്ന് പറയുന്നു.  
 

Latest News