കൈക്കൂലി വാങ്ങി വിദേശിക്ക് വ്യാജ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; നഴ്‌സിന് നാലു വര്‍ഷം തടവ്

കുവൈത്ത് സിറ്റി - കൈക്കൂലി സ്വീകരിച്ച് വ്യാജ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിനെ കുവൈത്ത് അപ്പീല്‍ കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചു.

വാക്‌സിനെടുക്കാത്ത വിദേശിക്ക് 100 കുവൈത്തി ദീനാര്‍ കൈക്കൂലി സ്വീകരിച്ചാണ് നഴ്‌സ് വ്യാജ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേസിലെ പ്രതിയായ വിദേശിയെ കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇയാള്‍ക്ക് 800 കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശിയെ കുവൈത്തില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.  

 

Latest News