ഇന്ത്യയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 23,913 ആയി കുറഞ്ഞു, പുതിയ രോഗബാധ 1581 മാത്രം

ന്യൂദല്‍ഹി- ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,581 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.  ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,30,10,971 ആയി വര്‍ധിച്ചപ്പോള്‍ ആക്ടീവ്  കേസുകള്‍ 23,913 ആയി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
33 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ  മരണസംഖ്യ 5,16,543 ആയി ഉയര്‍ന്നു.
 മൊത്തം രോഗബാധയുടെ  0.06 ശതമാനം മാത്രമാണ് ആക്ടീവ് കേസുകള്‍.  ദേശീയ ശരാശരി രോഗമുക്തി നിരക്ക്  98.74 ശതമാനം. 24 മണിക്കൂറിനിടെ 1,193 കേസുകളാണ് ആക്ടീവ് കേസുകളില്‍ കുറഞ്ഞത്.  
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.39 ശതമാനവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 5,68,471 കോവിഡ് പരിശോധനകള്‍ നടത്തി.

 

Latest News