Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാരൂഖിന്റേയും ദീപികയുടേയും സെറ്റിലെ ഫോട്ടോകള്‍ ലീക്കായി

ബോളിവുഡ് കാത്തിരിക്കുന്ന കിങ് ഖാന്റെ ആക്ഷന്‍ ചിത്രം പത്താന്‍ ഷൂട്ടിങ് സ്‌പെയ്‌നില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ റെഡിറ്റില്‍ സ്‌പെയ്‌നിലെ സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ലീക്കായിട്ടുണ്ട്. നായകന്‍ ഷാരൂഖ് ഖാന്റേയും നായിക ദീപിക പദുക്കോണിന്റേയും ഉല്ലാസ മൂഡിലുള്ള ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സെറ്റില്‍ നിന്നും കുറെ ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇവയില്‍ ഇവരെ കൂടാതെ ക്രൂ അംഗങ്ങളും ഉണ്ട്. ദീപിക മഞ്ഞ മൊനോകിനി ധരിച്ച ചിത്രവും കൂട്ടത്തിലുണ്ട്. ഇവയില്‍ ചിലത് കഴിഞ്ഞയാഴ്ച ലീക്കായിരുന്നു. വൈറ്റ് ടോപ്പും സ്ലിറ്റ് സ്‌കേര്‍ട്ടും ധരിച്ച് ഷാരൂഖിനൊപ്പം നില്‍കുന്ന  മറ്റൊരു ഫോട്ടോയും കൂട്ടത്തിലുണ്ട്. റെഡിറ്റിലൂടെ പുറത്തു വന്ന പല ചിത്രങ്ങളും നിരവധി ഗോസിപ്പ് ഇന്‍സ്റ്റ ഹാന്‍ഡിലുകളില്‍ പാറിപ്പറന്ന് നടക്കുകയാണിപ്പോള്‍.

പത്താനില്‍ ദീപിക സൂപ്പര്‍ ഗ്ലാമറസും സൂപ്പര്‍ ഫിറ്റും ആയിരിക്കുമെന്ന് ഭര്‍ത്താവ് രണ്‍വീര്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ആക്ഷന്‍ ചിത്രമായ പത്താനി ഷാരൂഖിനേയും ദീപികയേയും കൂടാതെ ജോണ്‍ അബ്രഹാമും ഉണ്ട്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള കിങ് ഖാന്റെ ഗംഭീര തിരിച്ചു വരവായിരിക്കും പത്താന്‍.

Latest News