ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു

കൊല്ലം- ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി ടൗണില്‍ പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. തൊടിയൂര്‍ കല്ലേലിഭാഗത്ത് നിന്നു പുതിയകാവിലെ വീടിന്റെ വാസ്തുബലിക്ക് പോയ നിസാറും കുടുംബവും സഞ്ചരിച്ച വാഹനമാണ് അഗ്‌നിക്കിരയായത്. നിസാറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും വാഹനത്തിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് റോഡിന്റെ വശത്തേക്ക് മാറ്റിയ ശേഷമാണ് തീ പടര്‍ന്നത്. മുന്‍ഭാഗം കത്തിനശിച്ചു. ബാറ്ററിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ എക്‌സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ചു തീകെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

Latest News