ഹോട്ടലില്‍ സഹ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍

ന്യൂദല്‍ഹി-തെക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഹുമയൂണ്‍പുരില്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. 21 കാരി നല്‍കിയ പരാതയില്‍ ഹുമയൂണ്‍പുര്‍ സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്.
ഇരുവരും ജോലി ചെയ്യുന്ന ഹോട്ടലില്‍ ശുചിമുറിയില്‍നിന്ന് ഇറങ്ങിയ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷമാണ് യുവതി പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

 

Latest News