റിയാദ്- സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 133 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 171 പേരുടെ അസുഖം ഭേദമായി. രണ്ടു പേര് മരിച്ചു. 16 പേര് ഗുരുതരാവസ്ഥയില്‍നിന്ന് മോചിതരായി. 17,220 പേരിലാണ് പരിശോധന നടത്തിയത്.
റിയാദിലാണ് കൂടുതല്‍ കേസുകള്‍-30. ജിദ്ദയില്‍ 20, മദീന-13, മക്ക-10, ദമാം-ഏഴ് എന്നിങ്ങനെയാണ് പുതിയ കേസുകള്‍. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ 184 ആയി കുറഞ്ഞു. 62,388,851 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്.






