ട്രിവാ റിയാദ് ചികിത്സ സഹായം കൈമാറി

റിയാദ്- തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവാ റിയാദ് ചികിത്സ സഹായം കൈമാറി. പ്രസിഡന്റ് നിഷാദ് ആലംകോടിൽ നിന്ന് ജീവകാരുണ്യം കൺവീനർ വിജയൻ നെയ്യാറ്റിൻകര, സഹ പ്രവർത്തകരായ നിസാം വടശ്ശേരിക്കോണം, നബീൽ സിറാജ്, ഷഹനാസ്, സജീർ പൂന്തുറ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. 
മുൻപ്രവാസിയും നെയ്യാറ്റിൻകര സ്വദേശിയുമായ എ.സി. രാജുവിനു പക്ഷാഘാതം  മൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ തന്റെ വാടകവീട്ടിൽ ചികിത്സക്ക് പോലും പ്രയാസപ്പെടുന്ന അവസരത്തിലാണ് നെയ്യാറ്റിൻകരയിലെ മുൻപ്രവാസികൾ ട്രിവയുടെ ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെട്ടത്. 
തുടർന്ന് ഒരു ലക്ഷം രൂപയുടെ സഹായം സമാഹരിക്കുകയും നാട്ടിൽ അവധിക്ക് പോയിരുന്ന ട്രിവയുടെ പ്രവർത്തകരായ ജഹാംഗീർ ആലംകോട്, ഷരീഫ് കല്ലറ, ജലാൽ വർക്കല എന്നിവർ രാജുവിന്റെ വീട് സന്ദർശിച്ച് ധനസഹായം കൈമാറുകയും ചെയ്തു.

Latest News