ചാത്തന്നൂര്‍ അപകടം: ഷിബു ഗള്‍ഫില്‍നിന്നെത്തിയത് പുലര്‍ച്ചെ

മരിച്ച ഷിബുവും സജിയും ആദിത്യനും

കൊല്ലം- ചാത്തന്നൂരില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്് സ്‌കൂട്ടറിലിടിച്ച് മരിച്ച ചാത്തന്നൂര്‍ സ്വദേശി ഷിബു റാസല്‍ഖൈമയില്‍നിന്ന് എത്തിയത് ഇന്ന് പുലര്‍ച്ചെ. ഷിബുവിനു പുറമെ ഭാര്യ സജിയും മൂത്ത മകന്‍ ആദിത്യനും അപകടത്തില്‍ മരിച്ചു. ഇളയമകന്‍ ആദര്‍ശ് പരിക്കുകളോടെ രക്ഷപ്പെട്ടു. 
അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.  ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരി ഷിജിനെ കാണാനാണ് ഷിബു ഭാര്യക്കും മക്കള്‍ക്കുമൊപ്പം പുറപ്പെട്ടത്.


ചാത്തന്നൂരിലെ മാര്‍ക്കറ്റില്‍നിന്ന് ഷോപ്പിങ്ങിനു ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. രണ്ടരയോടെയാണ് ചാത്തന്നൂര്‍ സ്റ്റാന്‍ഡേഡ് ജങ്ഷനില്‍ അപകടമുണ്ടായത്. 
പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്തമകന്‍ ആദിത്യനെയും കൂട്ടിയായിരുന്നു യാത്ര. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്  ഷിബു മരിച്ചത്. കൊട്ടിയത്തെ കിംസ് ആശുപത്രിയിലായിരുന്നു സിജിയും ആദിത്യനും. 

Latest News