കൊല്ലം - പള്ളിത്തോട്ടത്ത് വന്‍ ലഹരി വേട്ട. ഹാഷ് ഓയിലും കഞ്ചാവുമായി യുവാക്കള്‍ പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായി. വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പനക്കായി എത്തിച്ച മാരകമായ 47 ഗ്രാം ഹാഷ് ഓയിലും 130 ഗ്രാം കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്. പോളയത്തോട് വയലില്‍ തോപ്പ് മുഹമ്മദ് തസ്‌ലീക്ക്(29), പള്ളിത്തോട്ടം എച്ച് അന്റ് സി കോമ്പൗണ്ടില്‍ ഗാന്ധിനഗര്‍ 129 ഷാജഹാന്‍ മകന്‍ ഫൈസല്‍(27) എന്നിവരാണ്പിടിയിലായത്.
ഓട്ടോറിക്ഷയില്‍ സംശയകരമായ സാഹചര്യത്തില്‍ പ്രതികളെ കണ്ട് പരിശോധന നടത്തിയപ്പോള്‍ ഒന്നാം പ്രതിയായ മുഹമ്മദ് തസ്‌ലീക്കിന്റെ കൈവശം ഹാഷ് ഓയിലും ഫൈസലിന്റെ കൈവശം നിന്ന് കഞ്ചാവും കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കൊല്ലം നഗരം കേന്ദ്രീകരിച്ചുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിന് എത്തിച്ചതാണെന്ന് അിറയാന്‍ കഴിഞ്ഞു. ജില്ലാ പോലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.






