ഖത്തറിൽ റേഡിയോ മലയാളത്തിന് അനുമതി

ദോഹ- ഖത്തറിലെ ആദ്യ മലയാളം റേഡിയോ ആയ മലയാളം റേഡിയോ 98.6ന് ഇന്ത്യൻ വാർത്തകൾ പ്രക്ഷേപണം ചെയ്യാൻ കായിക സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതി.
എന്റർടെയ്ൻമെന്റ് റേഡിയോ ആയി ആരംഭിച്ച റേഡിയോ മലയാളം 98.6 എഫ്.എമ്മിന് നേരത്തെ ഖത്തർ വാർത്തകൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. ഇപ്പോൾ ഖത്തറിലേയും ഇന്ത്യയിലേയും വാർത്തകൾ വേഗത്തിലും പുതുമയോടെയും പ്രവാസികളിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് റേഡിയോ മലയാളം വൈസ് ചെയർമാൻ കെ.സി അബ്ദുൽ ലത്തീഫ് അറിയിച്ചു. രാവിലെ ആറും ഏഴും എട്ടും വൈകിട്ട് നാലും അഞ്ചും ആറും സമയങ്ങളിൽ വിശദമായ വാർത്തകളും അതിനിടയിൽ ഓരോ മണിക്കൂറിലും സംക്ഷിപ്ത വാർത്തകളുമാണ് പ്രക്ഷേപണം ചെയ്യുന്നത്. കായിക, സാംസ്‌കാരിക വാർത്തകൾ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് റേഡിയോ മലയാളം സാംസ്‌കാരിക കായിക മന്ത്രാലയവുമായി കഴിഞ്ഞയാഴ്ച ഒപ്പു വെച്ചിരുന്നു.
 

Latest News