ദുബായ് എക്‌സ്‌പോ ജപ്പാന് ഒരു പാഠം, വേള്‍ഡ് എക്‌സ്‌പോ മന്ത്രി ദുബായില്‍

ദുബായ്- ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജപ്പാന്‍ മന്ത്രി വകാമിയ കെന്‍ജിയുമായി എക്സ്പോ 2020 ജപ്പാന്‍ പവലിയനില്‍ കൂടിക്കാഴ്ച നടത്തി. വേള്‍ഡ് എക്സ്പോ 2025 ന്റെ മന്ത്രിയാണ് കെന്‍ജി.
ഒസാക്കയിലെ യുമേഷിമ ദ്വീപില്‍ 2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോയുടെ അടുത്ത പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങള്‍ ജാപ്പനീസ് മന്ത്രി ശൈഖ് ഹംദാനുമായി പങ്കുവെച്ചു. 1970 ലും 1990 ലും നടന്ന രണ്ട് മുന്‍ പതിപ്പുകള്‍ക്ക് ശേഷം ഒസാക്ക ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ എക്സ്പോ 2025ല്‍ ആയിരിക്കും.

2018 നവംബറില്‍, റഷ്യന്‍ നഗരമായ യെക്കാറ്റെറിന്‍ബര്‍ഗിനെയും അസര്‍ബൈജാനി തലസ്ഥാനമായ ബാക്കുവിനെയും പിന്തള്ളി, വേള്‍ഡ് എക്സ്പോ ആതിഥേയത്വം വഹിക്കാനുള്ള യോഗ്യത ജപ്പാന്‍ നേടിയിരുന്നു.

 

Latest News