VIDEO ഹോളി ആഘോഷത്തിനിടെ മദ്യലഹരിയില്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് മരിച്ചു

ഇന്ദോര്‍- മധ്യപ്രദേശിലെ ഇന്ദോറില്‍ ഹോളി ആഘോഷത്തിനിടെ അബദ്ധത്തില്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു. കത്തി കയ്യില്‍പ്പിടിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഇടനെഞ്ചില്‍ പലതവണ സ്വയം കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ് രക്തം വന്നതോടെ ഡാന്‍സ് അവസാനിപ്പിച്ച് മാറി നിന്ന യുവാവിനെ സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 38കാരനായ ഗോപാല്‍ സോളങ്കിയാണ് മരിച്ചത്. ഗോപാല്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. നാലു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഗോപാല്‍ ഡാന്‍സ് ചെയ്തിരുന്നത്. എല്ലാവരും ലഹരിയിലായിരുന്നു. വ്യാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Latest News