Sorry, you need to enable JavaScript to visit this website.

ദുബായ് എക്‌സ്‌പോ സന്ദര്‍ശിച്ചത് 20 ദശലക്ഷം പേര്‍

ദുബായ്- ദുബായ് എക്സ്പോയില്‍ ഇതുവരെ സന്ദര്‍ശകരായെത്തിയത് 20 ദശലക്ഷം പേര്‍. കോവിഡ്19 ഭീതിക്കിടയിലും ഏറ്റവും വലിയ ആഗോള മേളയെന്ന് അത്ഭുത നേട്ടമാണ് യു.എ.ഇ സ്വന്തമാക്കിയത്.
അറബ് ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്ത ഏറ്റവും വലിയ പരിപാടിയായി എക്‌സ്‌പോയെ ദുബായ് മാറ്റിയെടുത്തു.
ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് എക്‌സ്‌പോയില്‍ ഒത്തുചേര്‍ന്നത്. ലോകനേതാക്കോള്‍, അത്യാധുനിക കണ്ടുപിടുത്തങ്ങള്‍, കായിക താരങ്ങള്‍, ഗ്രാമി അവാര്‍ഡ് നേടിയ കലാകാരന്മാര്‍, അവിശ്വസനീയമായ വാസ്തുവിദ്യ, അറബ് സൂപ്പര്‍സ്റ്റാറുകള്‍, ആഗോള പാചകരീതി, ഓരോ ദിവസവും പുതിയതും വ്യത്യസ്തവുമായ പരിപാടികള്‍ എന്നിവയടക്കം ഈ മേഖലയിലെ 32,000 പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യയില്‍നിന്ന് ചലച്ചിത്ര താരങ്ങളും കേന്ദ്ര മന്ത്രിമാരുമടക്കം ഒട്ടേറെ പ്രമുഖര്‍ സന്ദര്‍ശിച്ചു. ഇളയരാജ, എ.ആര്‍. റഹ്‌മാന്‍  എന്നിവരുടെ പ്രകടനങ്ങള്‍ സംഗീതാസ്വാദകരെ വിരുന്നൂട്ടി.

 

Latest News