ന്യൂദൽഹി- അടുത്ത അഞ്ചുവർഷത്തിനകം ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിൽ ഉന്നത തല സംഘത്തോടൊപ്പം സന്ദർശനം നടത്തുകയാണ്. ദൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ചർച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തും. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.