പെണ്‍കുട്ടിയെ അച്ഛനും സഹോദരനും മുത്തച്ഛനും അമ്മാവനും പീഡിപ്പിച്ചു

പൂനെ- അച്ഛനും സഹോദരനും മുത്തച്ഛനും അകന്ന കുടുംബത്തിലെ അമ്മാവനും അഞ്ചു വര്‍ഷത്തനിടെ പലതവണ ലൈംഗികമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തതായി പൂനെ പോലീസ്. സംഭവത്തില്‍ ബലാത്സംഗം, മാനഭംഗം എന്നീ വകുപ്പുകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച സ്‌കൂള്‍ നടത്തിയ പരിപാടിക്കിടെയാണ് പെണ്‍കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ പ്രായം 11 ആണ്. സഹോദരനും 45കാരനായ അച്ഛനും 60കാരനായ മുത്തച്ഛനും 25കാരനായ ഒരു ബന്ധുവുമാണ് പ്രതികള്‍. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

പെണ്‍കുട്ടിയും കുടുംബവും ബിഹാറില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ പൂനെയിലാണ് കഴിയുന്നത്. അഞ്ചു വര്‍ഷത്തിനിടെ സംഭവങ്ങളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിനി സത്പുതെ പറഞ്ഞു. സഹോദരന്‍ കുട്ടിയെ ബലാത്സംഗം ചെയ്തതായും മുത്തച്ഛനും അമ്മാവനും സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

Latest News