മസാജ് ചെയ്യാനെത്തി വിദേശ യുവതിയ പീഡിപ്പിച്ച മലയാളി അറസ്റ്റില്‍

ജയ്പൂര്‍-രാജസ്ഥാനില്‍ ഹോട്ടലില്‍ ആയുര്‍വേദ തിരുമ്മല്‍ നല്‍കാനെത്തിയ മലയാളി പീഡിപ്പിച്ചതായി ഡച്ച് യുവതി പരാതി നല്‍കി. സിന്ധി ക്യാമ്പിന് സമീപത്തെ ഹോട്ടലില്‍ വെച്ച് ബിജു മുരളീധരന്‍ എന്നയാളാണ് ബലാത്സംഗം ചെയ്തതെന്ന് 31 കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ജയ്പൂരിലെ ഖാട്ടിപുര പ്രദേശത്ത് വാടക വീട്ടില്‍ താമസിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഹോട്ടലില്‍ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുകയായിരുന്ന യുവതി ആയുര്‍വേദ തിരുമ്മലിനായി ബിജുവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. യുവതിക്ക് മെഡിക്കല്‍ പരിശോധന നടത്തിയ പോലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ടൂറിസ്റ്റുകളോടൊപ്പം യുവതിയും കുടുംബാംഗങ്ങളും മാര്‍ച്ച് 12 നാണ് ദല്‍ഹിയിലെത്തിയത്.

 

 

Latest News