ഡോക്ടറെന്ന പേരില്‍ യുവതിയെ കബളിപ്പിച്ച് 22 ലക്ഷം തട്ടി

പൂനെ- ഡോക്ടറെന്ന വ്യാജേന പരിചയപ്പെട്ട അജ്ഞാതന്‍ പൂനെയില്‍ യുവതിയുടെ 22 ലക്ഷം രൂപ തട്ടി. മാട്രിമോണിയല്‍ സൈറ്റിലാണ് ഇയാളെ പരിചയപ്പെട്ടതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിമാന യാത്രക്കുള്ള ചെലവിനും സ്വര്‍ണത്തിനുള്ള നികുതിക്കുമാണ് ഇത്രയും തുക തട്ടിപ്പുവീരന് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയതെന്ന് യുവതി പറയുന്നു. എട്ട് മാസം വരെ ഓണ്‍ലൈന്‍ ബന്ധം തുടര്‍ന്നിരുന്നുവെന്നും ഇതിനിടയിലാണ് പണം കൈക്കലാക്കിയതെന്നും പൊടുന്നനെ അപ്രത്യക്ഷനായതിനെ തുടര്‍ന്നാണ് സംശയം തോന്നിയതെന്നും യുവതി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരാള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുകയാണെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

 

Latest News