ബംഗളൂരു- വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ കര്‍ണാടകയിലെ സിലബസിലും ഭഗവത് ഗീത ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗഷേ.
ഗുജറാത്തില്‍ സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് കര്‍ണാടക മന്ത്രിയുടെ പ്രസ്താവന. ഭഗവത് ഗീത ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ലെന്നും എല്ലാവര്‍ക്കുമുള്ളതാണെന്നും മന്ത്രി നാഗേഷ് പറഞ്ഞു. ആറാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള സിലബസില്‍ ഭഗവത് ഗീതാ പഠനം ഉള്‍പ്പെടുത്താനാണ് ഗുജറാത്ത് തീരുമാനിച്ചിരിക്കുന്നത്.






