സേവനങ്ങൾ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മത്രാഷ്-രണ്ടിൽ അഞ്ച് പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി.
1. വ്യക്തിഗത തൊഴിലുടമകൾക്കും ഫാമുകളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും ഉടമകൾക്കും സ്റ്റാറ്റസ് മാറ്റുന്നതിനുള്ള 'എംപ്ലോയർ ചേഞ്ച്' സേവനം.
2. പ്രവാസി കുടുംബങ്ങൾക്ക് അവരുടെ ഫാമിലി സ്പോൺസർഷിപ്പ് ഒരു കുടുംബാംഗത്തിൽ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള സേവനം.
3. ബിസിനസ് വിസ, ഒഫീഷ്യൽ വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ കാലാവധി നീട്ടുന്നതിനുള്ള സേവനം.
4. ഫാമിലി വിസിറ്റ് വിസയിൽ രാജ്യത്തുള്ള മാതാവിന്റെ നവജാത ശിശുവിനുള്ള വിസ സേവനം.
5. സർക്കാർ, അർധ സർക്കാർ, സ്വകാര്യ കമ്പനികൾക്കുള്ള എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (കംപ്യൂട്ടർ കാർഡ്) സേവനം.






