അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതു മുതൽ തീൻമേശകളിൽ വിളമ്പുന്നതു വരെ യന്ത്രങ്ങളുടെ സഹായം വർധിക്കുകയാണ്.
ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നതു മുതൽ തീൻമേശകളിൽ വിളമ്പുന്നതുവരെ റെസ്റ്റോറന്റുമായി ബന്ധപ്പെട്ട എല്ലാ ജോലികളും റോബോട്ടുകളെ ഏൽപിക്കാൻ ഒരുങ്ങുകയാണ് ഈ രംഗത്തെ സ്റ്റാർട്ടപ്പുകൾ.
കഴിഞ്ഞ രണ്ട് വർഷമായി ഫുഡ് റോബോട്ടിക്സ് സ്റ്റാർട്ടപ്പുകളെ വിശകലനം ചെയ്താൽ ഇക്കാര്യം വ്യക്തമാണ്. അടുക്കള മുതൽ വിതരണം വരെ വ്യത്യസ്ത ടാസ്കുകൾ റോബോട്ടുകളെ ഏൽപിക്കുകയാണ്.

ഈ രംഗത്ത് ആഗോള പ്രസിദ്ധി നേടിയ ബിയർ റോബോട്ടിക്സ് മാത്രമല്ല, ധാരാളം കമ്പനികൾ റോബോട്ടുകളെ റെസ്റ്റോറന്റ് കൗണ്ടറിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സമീപ വർഷങ്ങളിൽ ഇതൊരു ട്രാൻഡായി മാറി. ജപ്പാനിലെ കൂടുതൽ റെസ്റ്റോറന്റുകളിൽ റോബോട്ടുകളെ എത്തിക്കുന്നതിനുള്ള കരാർ നേടിയ ബിയർ റോബോട്ടിക്സ് ഈ മേഖലയിൽ വലിയ വിജയമാണ് കൈവരിച്ചത്. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടൊപ്പം രാജ്യത്ത് നിലനിൽക്കുന്ന തൊഴിലാളി ക്ഷാമവുമാണ് ഈ മുന്നേറ്റത്തിനു കാരണമെന്നു പറയാം. തൊഴിലാളി ക്ഷാമം നേരിടുന്ന ജപ്പാൻ ബദൽ മാർഗമായി റോബോട്ടുകളുടെ വിന്യാസം സ്വീകരിച്ചിട്ട് വളരെക്കാലമായി. കോവിഡ് മഹാമാരി റോബോട്ടുകളുടെ മുന്നേറ്റം ത്വരിതപ്പെടുത്തകുയം ചെയ്തു. വിവധ കേന്ദ്രങ്ങളിൽ ചില്ലിസ്, കോമ്പസ് ഗ്രൂപ്പ്, ഡെന്നിസ്, മാരിയറ്റ്, പെപ്സി എന്നിവയുമായി ബിയർ റോബോട്ടിക്സ് പങ്കാളികളായി.
റോബോട്ടികസ്് ബിസിനസ് മോഡലുകൾ സ്വീകര്യത നേടിയതോടെ കൂടുതൽ സഹായവുമായി ബാങ്കുകൾ രംഗത്തു വന്നു. പുതിയ നിക്ഷേപകരും ഈ മേഖലയിലേക്ക് കടന്നു വരികയാണ്. ബിയർ റോബോട്ടിക്സ് കോടികൾ ഈ മേഖലയിൽ മുതൽമുടക്കുമ്പോൾ ഭൂരിഭാഗവും ബാങ്കുകൾ ഫണ്ടായി നൽകുന്നു.

റെസ്റ്റോറന്റ് മേഖലയിൽ പൂർണ തോതിലുള്ള ഓട്ടോമേഷൻ ലക്ഷ്യമിട്ടാണ് ബിയർ റോബോട്ടിക്സ് മുന്നോട്ടു പോകുന്നത്. റെസ്റ്റോറന്റുകളിൽ വെയ്റ്റർമാർക്ക് പകരമാകുന്നതിനു പകരം ജോലികൾക്ക് യന്ത്ര സഹായം നൽകുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബിയർ റോബോട്ടിക്സിന്റെ തുടക്കം. റോബോട്ട് വെയിറ്റർമാരേക്കാൾ മൊബൈൽ ടേബിളുകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്വന്തം റെസ്റ്റോറന്റ്, കാര്യങ്ങൾ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നേരിട്ട് മനസ്സിലാക്കാൻ സഹായകമായെന്ന് ബിയർ റോബോട്ടിക്സ് സ്ഥാപകനും സി.ഇ.ഒയുമായ ജോൺ ഹാ പറയുന്നു. റെസ്റ്റോറന്റിനെ മികച്ചതാക്കാനും വ്യാപാരം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാനും ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് ആദ്യം മനസ്സിലാക്കിയത്. പിന്നീട് അതിനുള്ള മാർഗങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സെർവി സൃഷ്ടിച്ചതെന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനത്തോടൊപ്പം ജീവനക്കാർക്ക് കൂടുതൽ സൗകര്യം നൽകാനും ഇത് സഹായകമായി. മറ്റുള്ളവർ ജോലി പൂർണമായും യാന്ത്രികമാക്കാൻ ശ്രമിക്കുമ്പോൾ ഭാവി കൂടി മുന്നിൽ കണ്ടാണ് തങ്ങളുടെ നീക്കമെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ സെർവി റോബോട്ട് 28 ദശലക്ഷം ഭക്ഷണം ഇതിനകം വിതരണം ചെയ്തുവെന്നാണ് ബിയർ റോബോട്ടിക്സ് അവകശാപ്പെടുന്നത്. റോബോട്ടിക്സ് വികസന രംഗത്ത് കൂടുതൽ തുക മുതൽമുടക്കി റെസ്റ്റോറന്റ് മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് കമ്പനിയുടെ പദ്ധതി.






