ജിദ്ദ- ബാലനെ തന്ത്രപൂര്‍വം കെണിയില്‍ വീഴ്ത്തി ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്‍ ഫറജ് ബിന്‍ സഈദ് ബിന്‍ ശൗഇ ഉദയിന് ജിദ്ദയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി.
സ്വന്തം പിതാവിനെയും സഹോദരനെയും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശിരസ്സുകള്‍ക്ക് അടിച്ചും കുത്തിയും കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരന് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ ശിക്ഷ നടപ്പാക്കി. പിതാവായ സൗദി പൗരന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ സ്വാലിഹിനെയും സ്വന്തം സഹോദരന്‍ ഇബ്രാഹിമിനെയും കൊലപ്പെടുത്തിയ ഹുസൈന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ സ്വാലിഹിന് ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.