VIDEO മൂർഖൻ പാമ്പുകളെ കളിപ്പിച്ച് കടിയേൽക്കുന്ന കന്നടക്കാരന്റെ വീഡിയോ വൈറലായി 

സിർസി- മൂന്ന് പാമ്പുകളുമായി നടത്തിയ അഭ്യാസം ഒടുവിൽ ഒരു പാമ്പിന്റെ കടിയിൽ അവസാനിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കർണാടക സ്വദേശിയായ മാസ് സെയ്ദാണ് മൂർഖൻ പാമ്പുകളെ അവിശ്വസനീയമായ രീതിയിൽ കൈകാര്യം ചെയ്തത്. 
സിർസി സ്വദേശിയായ പാമ്പ് പ്രേമിയായ സെയ്ദിന്റെ ധാരാളം വീഡിയോകൾ യുട്യൂബിൽ ലഭ്യമാണ്. മൂന്ന് മൂർഖൻ പാമ്പുകളെ കൈകാര്യം ചെയ്ത് ഒടുവിൽ കടിയേൽക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പാമ്പ് പിടിത്തക്കാരനെ രൂക്ഷമായി വിമർശിച്ചു. 
 ഭയലേശമന്യേ പാമ്പുകളുടെ   മുന്നിൽ കുനിഞ്ഞുനിൽക്കുന്നതും വാലിൽ പിടിച്ചു വലിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്.   ഭീഷണിയായി മനസ്സിലാക്കുന്ന എല്ലാ  എല്ലാ ആംഗ്യങ്ങളോടും  ആക്രമണാത്മകമായി പ്രതികരിക്കുന്നതാണ് മൂർഖൻ പാമ്പുകളുടെ രീതി. 
പാമ്പുകളിലൊന്ന് സെയ്ദിന്റെ കാൽമുട്ടിൽ കടിക്കുന്നതും അതിനെ പിടിച്ചു വലിച്ചെറിയാൻ ശ്രമിച്ചിട്ടും നടക്കാത്തതാണ് ദൃശ്യം. 
ആംഗ്യങ്ങളേയും ചലനങ്ങളേയും മനസ്സിലാക്കുന്ന പാമ്പുകൾ മാരകമായി പ്രതികരിക്കുമെന്നാണ് ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദ വിശദീകരിക്കുന്നത്. 

Latest News