നടി ഭാവന വീണ്ടും മലയാള സിനിമയില്‍; ഒപ്പം ഷറഫുദ്ദീനും

കൊച്ചി- അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിംഗും ആദിലിന്റേതാണ്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മാണം.

അരുണ്‍ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

 

Latest News